ജിം ട്രെയിനറായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: പുലർച്ചെ 4.30ഓടെയാണ് സംഭവം പുറത്തറിയുന്നത്. ദിവസവും രാവിലെ നാല് മണിക്ക് ജിമ്മിലേക്ക് പോകാറുള്ള മകൻ എഴുന്നേൽക്കാതെ വന്നതിനെ തുടർന്ന് അമ്മ വിളിച്ചു. വിളിച്ചിട്ടും വാതിൽ തുറക്കാതെ വന്നപ്പോൾ അയൽവാസികളുടെ സഹായത്തോടെ വാതിൽ തള്ളി തുറക്കുകയായിരുന്നു.വീട്ടിൽ അമ്മയും മകനും മാത്രമാണ് താമസിക്കുന്നത്. ഒന്നാംകല്ല് ചങ്ങാലി മഠപതി ക്ഷേത്രത്തിനു സമീപമുള്ള ചങ്ങാലി വീട്ടിൽ മണി, കുമാരി ദമ്പതികളുടെ മകൻ മാധവ് (28) നെയാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ മാധവിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിം ട്രെയിനറായ മാധവ് ആരോഗ്യം സംബന്ധമായി ഏറെ ശ്രദ്ധ പുലർത്തുന്നയാളായിരുന്നുവെന്നും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം നാട്ടുകാരെ ദുഃഖത്തിലാഴ്ത്തി.
