February 6, 2026

പാലപ്പിള്ളിയിൽ ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു

  • October 27, 2025
  • 0 min read
പാലപ്പിള്ളിയിൽ ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു

പാലപ്പിള്ളിയിൽ ശക്തമായ കാറ്റിൽ റബ്ബർ മരം വീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു.പാലപ്പിള്ളി പുതുക്കാട് റബ്ബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ വെള്ളാരംപാടം സ്വദേശി പേരകത്ത് വീട്ടിൽ പങ്കജാക്ഷൻ്റെ ഭാര്യ 57 വയസുള്ള സജിതക്കാണ് പരിക്കേറ്റത്. തലക്ക് പരിക്കേറ്റ സജിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച രാവിലെ 8 മണിക്കായിരുന്നു അപകടം. ടാപ്പിംഗ് കഴിഞ്ഞ് സ്കൂട്ടറിനുള്ളിൽ വെച്ചിരുന്ന ഭക്ഷണം എടുക്കുന്നതിനിടെ റബ്ബർമരത്തിൻ്റെ ചില്ലകൾ സജിതയുടെ തലയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ സ്കൂട്ടറിന് കേടുപാടുകൾ സംഭവിച്ചു.പരിക്കേറ്റ സജിതയെ തൊഴിലാളികളും മാനേജ്മെൻ്റ് ജീവനക്കാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *