കാഞ്ഞാണി – തൃശ്ശൂർ റോഡിൽ അപകടം: പരിക്കേറ്റ യുവാവ് മരിച്ചു
തൃശ്ശൂർ: കാഞ്ഞാണിയിൽ നിന്നും തൃശ്ശൂരിലേക്കു പോയിരുന്ന കാർ, അതേ ദിശയിൽ മുന്നിൽ യാത്ര ചെയ്ത സ്കൂട്ടറിൽ ഇടിച്ചു. സ്കൂട്ടർ നിയന്ത്രണം വിട്ട് എതിര്‍ ദിശയിൽ വന്ന മറ്റൊരു ബൈക്കിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ ആയിരുന്നുവെങ്കിലും ജീവൻ പിടിച്ചു നിർത്താനായില്ല.മുല്ലശ്ശേരി കുറ്റിപ്പുറം സ്വദേശിയായ ഗോപിയുടെ മകൻ വിഷ്ണു (33) ആണ് മരിച്ചത്. മനക്കൊടി കപ്പേളയ്ക്ക് സമീപമാണ് അപകടം നടന്നത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നു
