February 6, 2026

വീട്ടു വളപ്പിലെ കുളത്തിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

  • October 25, 2025
  • 0 min read
വീട്ടു വളപ്പിലെ കുളത്തിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

ത്രിശൂർ :എടമുട്ടം:കഴിമ്പ്രം ബീച്ചിൽ വീട്ടു വളപ്പിലെ കുളത്തിൽ വീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം.കഴിമ്പ്രം സ്വദേശി പോണത്ത് വിനയ പ്രസാദിന്റെയും അഞ്ജലിയുടെയും മകൻ വിഹാൻ (കുഞ്ഞൻ) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് ആറു മണിയോടെ കുട്ടിയെ കാണാതായതിനെ തുടർന്ന് പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ തിരച്ചിലിനിടെ വീട്ടുവളപ്പിലെ കുളത്തിലാണ് വിഹാനെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഒരു ആഴ്ച മുമ്പാണ് വിനയ പ്രസാദ് കുടുംബസമേതം അമ്മയുടെ വീട്ടിലെത്തിയത്. അപ്പോഴാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. പ്രദേശം മുഴുവനും ദുഃഖത്തിലാഴ്ത്തിയ സംഭവമാണിത്.

Leave a Reply

Your email address will not be published. Required fields are marked *