February 6, 2026

പലിശയടച്ച് പൂട്ടിയ ജീവിതം:6 ലക്ഷം കടം വാങ്ങി 40 ലക്ഷത്തോളം അടച്ചിട്ടും രക്ഷയില്ല!ഭാര്യയും മകനും മുന്നിൽ മർദനം; ഭീഷണിയും പീഡനവും സഹിച്ച് അവസാനം ജീവനൊടുക്കി ഗുരുവായൂരിലെ വ്യാപാരി മുസ്തഫ.

  • October 22, 2025
  • 0 min read
പലിശയടച്ച് പൂട്ടിയ ജീവിതം:6 ലക്ഷം കടം വാങ്ങി 40 ലക്ഷത്തോളം അടച്ചിട്ടും രക്ഷയില്ല!ഭാര്യയും മകനും മുന്നിൽ മർദനം; ഭീഷണിയും പീഡനവും സഹിച്ച് അവസാനം ജീവനൊടുക്കി ഗുരുവായൂരിലെ വ്യാപാരി മുസ്തഫ.

ഗുരുവായൂർ: പലിശ തുക കുറച്ചതിനെ തുടർന്ന് ഭാര്യയും മകനും മുന്നിൽ വെച്ച് മർദിച്ചതിനെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ (52) വീട്ടിൽ ആത്മഹത്യ ചെയ്തു.വർഷങ്ങൾക്കുമുമ്പ് 6 ലക്ഷം രൂപ മാത്രമാണ് മുസ്തഫ കൊള്ളപ്പലിശക്കാരിൽ നിന്ന് കടം വാങ്ങിയത്. എന്നാൽ അതിന് ശേഷം 40 ലക്ഷത്തോളം രൂപ പലിശയായി അടയ്ക്കേണ്ടിവന്നുവെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.ഇതുകൂടാതെ, ഭീഷണി മുഴക്കി മുസ്തഫയുടെ സ്ഥലം ബലമായി എഴുതി വാങ്ങിയതായും ബന്ധുക്കൾ ആരോപിച്ചു. പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് കുടുംബം വെളിപ്പെടുത്തി.വാടക വീട്ടിലേക്കെത്തിയും ദിവസേന ഭീഷണിയും അധിക്ഷേപവുമാണ് നേരിട്ടിരുന്നതെന്ന് മുസ്തഫയുടെ മകൻ ഷിയാസും അനുജൻ ഹക്കീമും പറഞ്ഞു.ഹക്കീമിന്റെ വാക്കുകളിൽ—> “ഒരു ദിവസം 8000 രൂപ പലിശ കൊടുക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതിൽ 6000 രൂപ കൊടുത്തപ്പോൾ 2000 രൂപ കുറച്ചു പോയെന്ന് പറഞ്ഞ് സഹോദരനെ മർദിച്ചു. ആശുപത്രിയിൽ കിടക്കുമ്പോഴും അവർ ഭീഷണിപ്പെടുത്തി മർദിച്ചു.”മുസ്തഫയുടെ മരണം കൊള്ളപ്പലിശയുടെ ഭീകരമുഖം വീണ്ടും പുറത്തുകൊണ്ടുവന്നിരിക്കുകയാണ്.കുടുംബം നീതി ആവശ്യപ്പെട്ട് ഉയർന്നതല അന്വേഷണത്തിനും സർക്കാരിന്റെ ഇടപെടലിനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *