February 5, 2026

ഉപാധികളോടെ ടോൾ പിരിക്കാം :ഹൈക്കോടതി :പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി

  • October 17, 2025
  • 0 min read
ഉപാധികളോടെ ടോൾ പിരിക്കാം :ഹൈക്കോടതി :പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതിയുടെ അനുമതി

പാലിയേക്കര: ഉപാധികളോടെ ടോൾ പിരിക്കാൻ ഹൈക്കോടതിയുടെ അനുമതി.. നിബന്ധനകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്.പുതുക്കിയ ടോൾ നിരക്ക് ഈടാക്കാൻ പാടില്ല എന്നും പഴയ നിരക്ക് മാത്രമേ പിരിക്കാവൂ എന്നും കോടതി വ്യക്തമാക്കി.കഴിഞ്ഞ ഓഗസ്റ്റ് 5 മുതലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടർന്ന് ടോൾ പിരിവ് വിലക്കിയത്.വിലക്ക് നീക്കാൻ കേന്ദ്ര സർക്കാരും ദേശീയപാത അതോറിറ്റിയും ടോൾ കമ്പനിയും നിരന്തരം ആവശ്യപ്പെട്ടുവെങ്കിലും കോടതി ടോൾ പിരിവിന് അനുമതി നൽകിയിരുന്നില്ല. തൃശൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിഗണിച്ച് കോടതി ഓരോ തവണ കേസ് പരിഗണിച്ചപ്പോഴും വിലക്ക് നീട്ടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *