തൃശ്ശൂരിൽ വയോധിക ട്രെയിൻ തട്ടി മരിച്ച നിലയിൽ
പുതുക്കാട്: വയോധികയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുതുക്കാട് വടക്കേ തൊറവ് വടക്കൂട്ട് വീട്ടിൽ വത്സല (74) ആണ് മരിച്ചത്. സംസ്കാരം നടത്തി. വ്യാഴാഴ്‌ച രാവിലെയായിരുന്നു സംഭവം. വള്ളിക്കുന്ന് ക്ഷേത്രത്തിലേക്ക് പോകാനാണെന്ന് പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയതായിരുന്നു. ഭർത്താവ്: പരേതനായ ചന്ദ്രൻ. മകൻ: സുഭാഷ്. മരുമകൾ: ദിവ്യ. പുതുക്കാട് പൊലീസ് കേസെടുത്തു.
