പൊന്നാനിയിൽ വീടിനുള്ളിൽ യുവാവ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയ നിലയിൽ
മലപ്പുറം :പൊന്നാനിയിൽ വീടിനുള്ളിൽ യുവാവ് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തി. യുവാവ് ഗുരുതരാവസ്ഥയിൽ. പൊന്നാനി:ഇന്ന് രാവിലെ 8:30 ഓടെയാണ് സംഭവം, പൊന്നാനി ഹിളർപള്ളി പരിസരം താമസിക്കുന്ന ചക്കരക്കാരന്റെ അഷ്‌കർ(33) എന്നയാളാണ് വീട്ടിലെ റൂമിനുള്ളിൽ വെച്ച് പെട്രോൾ ഒഴിച്ച് സ്വയം തീക്കൊളുത്തിയത്. 8വർഷത്തോളമായി മാനസിക പ്രശ്നങ്ങൾ ഉള്ള അഷ്‌കർ ഇപ്പോൾ രണ്ടു വർഷമായി മരുന്ന് കഴിക്കാറില്ലെന്ന് പറയുന്നു. 80ശതമാനത്തോളം പൊള്ളൽ ഏറ്റ അഷ്ക്കറിനെ പൊന്നാനി ആംബുലൻസ് പ്രവർത്തകർ ചേർന്ന് പൊന്നാനി താലൂക് ആശുപത്രിയിലും, തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
