ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു
ഹോളിവുഡ് നടനും സംവിധായകനുമായ റോബർട്ട് റെഡ്ഫോർഡ് അന്തരിച്ചു. 89 വയസായിരുന്നു. ‘ബുച്ച് കാസിഡി ആൻഡ് ദി സൺഡാൻസ് കിഡ്’, ‘ദി സ്റ്റിംഗ്’, ‘ഓൾ ദി പ്രസിഡൻറ്സ് മെൻ’ തുടങ്ങിയ ക്ലാസിക് ചിത്രങ്ങളിലൂടെ പ്രശസ്തനാണ്. 1980 ൽ ‘ഓർഡിനറി പീപ്പിൾ’ എന്ന ചിത്രത്തിന്റെ സംവിധാനത്തിന് ഓസ്കാർ നേടിയ അദ്ദേഹത്തിന് 2002 ൽ ഓണററി ലൈഫ് ടൈം അച്ചീവ്മെന്റ് ഓസ്കാർ പുരസ്കാരവും ലഭിച്ചു. മികച്ച പരിസ്ഥിതി പ്രവർത്തകൻ കൂടിയായിരുന്നു റോബർട്ട് റെഡ്ഫോർഡ്.
