February 5, 2026

ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു: വളാഞ്ചേരി ദേശീയ പാതയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു

  • September 12, 2025
  • 0 min read
ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടു: വളാഞ്ചേരി ദേശീയ പാതയിൽ നാല്   വാഹനങ്ങൾ കൂട്ടിയിടിച്ചു

വളാഞ്ചേരി ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടം. ബ്രേക്ക് നഷ്ടപ്പെട്ട ലോറി മറ്റു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. രണ്ട് കാറുകൾ, മിനി ലോറി, ബൈക്ക് എന്നിവയിലാണ് ലോറി ഇടിച്ചു കയറിയത്. വാഹനങ്ങൾ കാര്യമായി കേടുപാടുകൾ സംഭവിച്ചെങ്കിലും ആളുകൾക്ക് കാര്യമായ പരിക്കില്ല എന്നാണ് വിവരം നിസ്സാര പരിക്കേറ്റ പതിനഞ്ചോളം പേർക്ക് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെ പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ വാഹനഗതാഗത തടസ്സം നേരിടുന്നുണ്ട്, ദേശീയപാത നവീകരണത്തോടെ ഈ പ്രദേശത്ത് കൂട്ട അപകടങ്ങൾ പതിവായിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *