മാനന്തവാടിയിൽ വായോധിക സ്വയം വെട്ടി മരിച്ചു
മാനന്തവാടിയിൽ വായോധിക സ്വയം വെട്ടി മരിച്ചു .ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്.പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീട്ടിൻ്റെ ഇരു വാതിലുകളും പൂട്ടിക്കിടക്കുവായിരുന്നു.ഏറെ നേരം വിളിച്ചിട്ടും തിരിച്ചു പ്രതികരണം ഇല്ലാതിരുന്നപ്പോൾ ചാക്കോ അയൽവാസികളെ വിളിച്ച് പിൻവാതിലിലൂടെ അകത്ത് കയറിയ നോക്കിയപ്പോൾ മേരി ഇടത് കാലും കൈയും സ്വയം വെട്ടിമുറിച്ച നിലയിൽ കിടക്കുന്നത് കണ്ടത്.
