സംസ്ഥാനത്ത് കനത്ത മഴ ; അഞ്ച് ജില്ലകളിൽ യെല്ലോ അലെർട്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്ച്ച വരെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നാണ് വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ഞായറാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, തിങ്കളാഴ്ച്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.പതിനെട്ടാം തീയതി മുതല്‍ മഴ ദുര്‍ബ്ബലമാകും എന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
