February 5, 2026

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഒന്‍പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് :സ്കൂളുകൾക്ക് നാളെ അവധി

  • August 15, 2025
  • 1 min read
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത: ഒന്‍പത്  ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് :സ്കൂളുകൾക്ക് നാളെ അവധി

.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രതയാണ്. കേരള തീരത്ത് മറ്റന്നാള്‍ വരെയും ലക്ഷദ്വീപ് തീരത്ത് ഈ മാസം 18 വരെയും കർണാടക തീരത്ത് 19 വരെയും മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.ശക്തമായ മഴയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.കേരള- കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്.

Leave a Reply

Your email address will not be published. Required fields are marked *