മലനാട് ടിവി യാത്ര തുടരുകയാണ് :ഒരു പതിറ്റാണ്ടിന് ഇപ്പറവും തുടരുന്ന സാമൂഹിക പുനർനിർമ്മാണയാത്ര “ജനനായകർ”
ലോകാ സമസ്താ സുഖിനോ ഭവന്തു….. മലനാട് ടിവി യാത്ര തുടരുകയാണ് , ഒരു യാത്രയും എവിടയും അവസാനിക്കാൻ പാടില്ല എന്ന ഓർമ്മ പെടുത്തലുമായി , ഒരു പതിറ്റാണ്ടിന് ഇപ്പറവും തുടരുന്ന സാമൂഹിക പുനർനിർമ്മാണയാത്ര , നല്ല ആരോഗ്യത്തിനായി , മയക്കുമരുന്നിന് അടിമകളാകാത്ത വരും തലമുറയുടെ കാലത്തിനായി..മണ്മറഞ്ഞ മഹത്തുക്കൾ നടന്ന് നീങ്ങിയ മണ്ണിലൂടെ , കേരളത്തിന്റെ പൊടി പടർന്ന , നെല്ലിന്റെയും , പച്ചപ്പിന്റെയും , മഴയുടെയുടയും , വേനലിന്റെയും മണമുള്ള വഴികളിലൂടെ ജനതയുടെ നല്ല ജീവിതത്തിന്റെ അവകാശങ്ങളേ കുറിച്ച് ഓർമ്മ പെടുത്താനായി , bജനാധിപത്യത്തിന്റെ മഹത്വത്തിനായി ഒരു കേരള നവോത്ഥാന മാധ്യമ യാത്ര… സീസൺ 2.സാമൂഹിക പുനർ നിർമ്മാണം മാധ്യമങ്ങളിലൂടെ എന്ന ചിന്തയുമായി ഇന്ത്യയിൽ ആദ്യമായി തുടക്കം കുറിച്ച NGO ചാനലാണ് മലനാട് ടിവി ഇന്ത്യ .ജനാധിപത്യവകാശങ്ങൾ ഹനിക്ക പെടുന്നിടത്ത് , ശബ്ധമില്ലാത്തവർക്ക് ശബ്ദമാവുകയാണ് മലനാട് ടിവി…50 ൽ അധികം ഭവന രഹിതർക്ക് കെട്ടുറപ്പുള്ള ഭവനങ്ങൾ,രാജ്യത്തെ അംഗനവാടി ടീച്ചർമാരുടെ വേതന വർദ്ധനയ്ക്ക് കേന്ദ്ര , സംസ്ഥാന സർക്കാരുകൾക്ക് പ്രചോദനമാകാൻ കഴിഞ്ഞത് ഉൾപ്പെടെ ജനത്തിന് ഒപ്പം ചേർന്ന് നീങ്ങിയ പതിമൂന്നു വർഷങ്ങൾക്ക് ഇപ്പുറം , ഞങ്ങൾ ആ ദൗത്യം തുടരുകയാണ് . കേരളത്തിലെ 140 നിയമസഭാമണ്ഡളിലൂടെ , (ഒപ്പം മാഹിയും ചേരുമ്പോൾ 141 )കഴിഞ്ഞ അഞ്ചുവർഷത്തിന്റ വികസനകുതിപ്പും സമഗ്ര പഠനങ്ങളിലൂടെ യൂ എൻ അനുശ്വാസിക്കുന്ന സുസ്ഥിര നേട്ടങ്ങൾ കൈവരിച്ച കേരളത്തിലെ 14 ജില്ലകളിലെ മികച്ച നിയമസഭാ സാമാജികരെയും, മണ്ഡലത്തിലെ സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, തൃതല പഞ്ചായത്ത് ഭരണാധികാരികൾ, സമസ്ത വകുപ്പ് മേധാവികൾ, കുടുംബ ശ്രീ അയൽക്കൂട്ടങ്ങൾ, തുടങ്ങി നാടിന്റെ ശ്രീയായി മാറുന്ന ഹരിത കർമ്മ സേനാംഗങ്ങൾ വരെ ആദരിക്കപ്പെടുന്ന വേദിയിൽ പൊതുജനങ്ങളുടെ പ്രശ്നങ്ങളിൽ എം. എൽ എ യുടെ ഇടപെടലുകൾ നിറഞ്ഞ ജനനായകർ ഗ്രാമീണ വികസന സംവാദ പരമ്പരയും സംഘടിപ്പിക്കുകയാണ് ഞങ്ങളുടെ ലക്‌ഷ്യം .നിങ്ങളുടെ പ്രതിനിധികൾ നിങ്ങൾക്കായി എന്ത് ചെയ്തു എന്നതിന്റെ രാഷ്ട്രീയ കോലാഹലങ്ങൾക്ക് അപ്പുറം നിന്ന് നാടിന്റെ നന്മ നമ്മളിലൂടെയെന്ന് പൗരനെ ബോധ്യപെടുത്തുകകൂടിയാണ് പ്രഥമ ദൗത്യം .ഒപ്പം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് കൈതാങ്ങാകുക ,141 ഭവന രഹിതർക്ക് കെട്ട് ഉറപ്പുള്ള ഭവനങ്ങൾ നേടികൊടുക്കുക തുടങ്ങിയവയും മാറാരോഗങ്ങളുടെ വാർത്തമാനകാലത്ത് 141 മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പി ക്കുകയുമാണ് ഈ യാത്രയിൽ ലക്ഷ്യം…കൂടാതെ അന്താരാഷ്ട്ര സൗന്ദര്യ മത്സരമേഖലയിലെ പ്രശസ്ത നാമം പെഗാസ്സിസ് സംഘടിപ്പിക്കുന്ന സൗന്ദര്യ മത്സരത്തിലേക്ക് യുവതലമുറക്ക് അവസരം! അവിശ്വസനീയ വിലക്കുറവിന്റെ വാണിജ്യ, കാർഷിക മേളകൾ എന്നിവയും ഈ പ്രോഗ്രാമിന്റെ പ്രത്യേകതകൾ ആണ്.. *ശുദ്ധമായ കുടിവെള്ളം, ജലബോമ്പിൽ നിന്നും മോചനം* 71 ശതമാനവും വെള്ളം നിറഞ്ഞ നമ്മുടെ ഭൂമിയിൽ 2.4 ശതമാനമാണ് Fresh water. ഇതൊരു യാത്രയാണ് നമ്മുടെ കൊച്ച് കേരളത്തിൽ ‘കുടിക്കാൻ ‘ യോഗ്യമായ വെള്ളത്തിന്റെ കഥ തേടുകയാണ് , ഈ യാത്രയിൽ മലനാട് ടി വി ഇന്ത്യ . ‘കുടിക്കാൻ ‘ യോഗ്യമായ വെള്ളത്തിന്റെ കഥ തേടി ഒരു യാത്ര.കുഞ്ഞു കാര്യമാണ്,നമ്മുടെ അവഗണനയുടെ ലിസ്റ്റിൽ പോലും കുടിവെള്ളം കടന്ന് വരാറില്ല. ഭക്ഷ്യ വസ്തുക്കളിലെ വിഷത്തെ പറ്റി വാചാലമാകുന്ന നമ്മൾ, കുടി വെള്ളത്തെ പറ്റി എന്തെ ചിന്തിക്കാതേ പോകുന്നു അൽപ്പം കാര്യമായി എടുക്കാം നമ്മുക്ക് ഇനി… വെള്ളം കുടി മുട്ടാതിരിക്കാൻ.ഒപ്പം ജലബോമ്പായി ഭീതിപരത്തി നിലകൊള്ളുന്ന മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 100 അടിയായി താഴ്ത്തി ജലമെത്തിക്കാൻ 30 അടിത്താഴച്ചയിലേക്ക് പെൻ സ്റ്റോക്ക് പൈപ്പ് ഘടിപ്പിച്ചു തമിഴ്മക്കൾക്ക് നിലവിൽ ലഭിക്കുന്നതിന്റെ ഇരട്ടിജലം ലഭ്യമാണെന്ന് ഉറപ്പ് വരുത്തുക… എന്ന വിഷയത്തിൽ വരും തലമുറയുടെ ഒരു ഭീമ ഹർജി ഒപ്പുശേഖരണം പ്രധാന ഇനമാണ് ഈ യാത്രയിൽ…ഇത് മലയാള നാടിന്റെ നന്മക്കായി മലനാട് ടി വി യുടെ നീക്കി വയ്‌പ്പിൽ ഒരു എട് മാത്രമാണ് , ഇത് ഞങ്ങളുടെ കടമ്മയായാണ് എന്ന പൂർണ ബോധ്യത്തോടെ ഞങ്ങൾ നിങ്ങളുടെ മണ്ഡലങ്ങളിലേക്ക് കടന്നു വരികയാണ്… ഒരു ജനാതിപത്യ ഉത്സവത്തിന് തിരിതെളിക്കാൻ…രാജ്യത്ത് തന്നെ പ്രഥമ മാധ്യമ ഇടപെടലായി ഈ പദ്ധതി മാറുമ്പോൾ കക്ഷിരാഷ്ട്രീയ മത വിഭാഗീയ ചിന്തകൾക്കപ്പുറം ഒരേ മന്ത്രമാകണം മനസ്സിൽ…ലോകാ സമസ്താ സുഹിനോ ഭവന്തു…എന്റെ നാടിന്റെ നന്മ എന്നിലൂടെ എന്ന രണ്ടു മന്ത്രങ്ങൾ…. കാരണം നിങ്ങളാണ് ജനനായകർ…കാത്തിരിക്കുക വിഭവങ്ങൾ ഇനിയും പലതുണ്ട് ഈ സംഗമത്തിൽ….. “ജനനായകർ”… ഒരു ജനാധിപത്യ നവോത്ഥാനം മാധ്യമത്തിലൂടെ
ആർ ജയേഷ്


