March 23, 2026

എൻറെ മകൾക്ക് ലഭിച്ച സൗകര്യങ്ങൾ പ്രസവിക്കുന്ന ഏതൊരു പെൺകുട്ടിക്കും ലഭിക്കണം:അതിനുവേണ്ടി പ്രയത്നിക്കും :കൃഷ്ണകുമാർ

  • July 13, 2025
  • 0 min read
എൻറെ മകൾക്ക് ലഭിച്ച സൗകര്യങ്ങൾ പ്രസവിക്കുന്ന ഏതൊരു പെൺകുട്ടിക്കും ലഭിക്കണം:അതിനുവേണ്ടി പ്രയത്നിക്കും :കൃഷ്ണകുമാർ

തന്റെ മകൾക്ക് പ്രസവസമയത്ത് ലഭിച്ച സൗകര്യങ്ങൾ സാധാരണക്കാർക്ക് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ ലഭിച്ചെന്ന് വരില്ല എന്ന തിരിച്ചറിവിലാണ്, ഈ സൗകര്യങ്ങൾ എല്ലാ സ്ത്രീകൾക്കും ലഭ്യമാക്കാൻ നിയമനിർമ്മാണം പോലും നടത്താൻ പ്രയത്നിക്കുമെന്ന് കൃഷ്ണകുമാർ പറഞ്ഞത്. പ്രസവമെന്ന ഈ അപകടം നിറഞ്ഞ പ്രക്രിയയെപ്പറ്റി ഒരു പ്രോജക്ട് റിപ്പോർട്ട് ഉണ്ടാക്കി മെച്ചപ്പെട്ട സൗകര്യങ്ങൾ നൽകാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്, യൂട്യൂബിൽ 70 ലക്ഷത്തിലധികം ആളുകൾ കണ്ട വിഡിയോയ്ക്ക് ലഭിച്ച നല്ല പ്രതികരണങ്ങളും, കണ്ണുനനയിച്ച ചില കമന്റുകളുമാണ്.

ആരാധനാലയങ്ങളിലേക്കാൾ ആത്മാർത്ഥമായ പ്രാർത്ഥനകൾ ആശുപത്രിമുറികളിലും വരാന്തകളിലുമായിരിക്കും എന്നദ്ദേഹം വിലയിരുത്തുന്നു. കുടുംബത്തിന് ലഭിച്ച ഈ സന്തോഷവും അനുഗ്രഹവും, കുറച്ചുനാളുകൾക്ക് മുൻപ് ഒരു പ്രതിസന്ധിയിൽ തങ്ങൾക്കായി ലക്ഷക്കണക്കിന് ആളുകൾ നടത്തിയ പ്രാർത്ഥനകളുടെ ഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *