ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവെ മന്ത്രാലയം.
യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം. 74,000 കോച്ചുകളിലും 15,000 ലോക്കോമോട്ടീവുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അനുമതി നൽകി. യാത്രക്കാരുടെ സ്വകാര്യത സംരക്ഷിക്കും വിധം കോച്ചിനുള്ളിൽ വാതിലുകൾക്ക് സമീപമായിരിക്കും ക്യാമറകൾ സ്ഥാപിക്കുക.


