മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ്:സൗബിന്‍ ഷാഹിറിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
മഞ്ഞുമ്മല്‍ ബോയ്‌സ് ചിത്രവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടനും നിര്‍മാതാവുമായ സൗബിന്‍ ഷാഹിറിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. സൗബിനെ ചോദ്യം ചെയ്ത ശേഷം കൊച്ചി മരട് പോലീസാണ് അറസ്റ്റ് ചെയ്തത്. നടന്‍ ഹൈക്കോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നതിനാൽ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സഹനിര്‍മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്.

