February 5, 2026

റയോ തത്സുകിയുടെ ജൂലൈ അഞ്ചിന് കാലത്ത് മഹാദുരന്തമുണ്ടാകുമെന്ന പ്രവചനത്തെക്കുറിച്ച്

  • July 4, 2025
  • 1 min read
റയോ തത്സുകിയുടെ ജൂലൈ അഞ്ചിന് കാലത്ത് മഹാദുരന്തമുണ്ടാകുമെന്ന പ്രവചനത്തെക്കുറിച്ച്

നഗരങ്ങള്‍ കടലില്‍ വീഴും, വെള്ളം തിളച്ച് മറിയും, വലിയ തിരമാലകള്‍ കൂറ്റന്‍ സൂനാമി എന്നിവയുണ്ടാകും എന്നല്ലാമാണ് പ്രവചിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ച മുതല്‍ കഗോഷിമയില്‍ നിന്ന് നിരന്തരം ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. റയോ തത്സുകിയുടെ പ്രവചനം യാഥാര്‍ഥ്യമാകുന്നതിന്‍റെ ലക്ഷണങ്ങളാണോ ഇതെന്നാണ് ഇവരുടെ പ്രവചനങ്ങളെ വിശ്വസിക്കുന്നവര്‍ ആശങ്കപ്പെടുന്നത്. അതേസമയം, ആശങ്കപ്പെടേണ്ടതില്ലെന്നും ശാസ്ത്രീയമായ അടിത്തറ ഇത്തരം പ്രവചനങ്ങള്‍ക്കില്ലെന്നും ജപ്പാന്‍ ഭരണകൂടം ജനങ്ങള്‍ക്കായി പുറപ്പെടുവിച്ച സന്ദേശത്തിൽ വ്യക്തമാക്കി.
ഇക്കാര്യത്തിൽ ഒരു വിചിന്തനം..

ആർ ജേ ടോക്ക്സ്…

സാഹചര്യങ്ങൾ വച്ച് നോക്കുമ്പോൾ കാലവർഷം കനക്കുന്നു.. ഡാമുകൾ നിറയുകയാണ്… തീരങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കുന്നു …

അതിലോല പശ്ചിമഘട്ട മേഖലകളിൽ ഒരു ചെറിയ ഭൂചലനമുണ്ടായാൽ പോലും സംഗതി ഗുരുതരമാണെന്നാണ് വിദഗ്ദ അഭിപ്രായം.. പറഞ്ഞു വരുന്നത് മുല്ലപ്പെരിയാർ ഡാമിന്റെ കാര്യമാണ്…

ഉദ്ദേശം 130 വർഷങ്ങൾക്ക് മുൻപ് സുർക്കിയും പാറയും മണലുമൊക്കെയായി ബ്രിട്ടീഷ് സിവിൽ എഞ്ചിനീയർ ജോൺ പെനിക്കുക്ക് സമ്മാനിച്ച ഡാമിന്റെ പ്രായവും ശേഷിയും വകവെക്കാതെ തമിഴ്നാട് സർക്കാർ 140 അടിയിൽ ജലം തടഞ്ഞു നിർത്തുന്നു.. അതായത് ആകെയുള്ള ഉയരം 150 അടി മാത്രമാണ് അതിന്റെ ഭൂരിഭാഗവും നിറച്ച് ആണ് ആളിന്റെ നിൽപ്പ്… തമിഴ്നാടിനെ കുറ്റം പറയരുതല്ലോ.. നിർമാണവേളയിലെ കണക്കുപിഴവാണ് തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ടണലിലേക്ക് ഉള്ള നീരിച്ചാൽ ആരംഭിക്കുന്നത് 106 അടി ഉയരത്തിലും… അതിനു താഴെയുള്ള ജലശേഖരം കേരളത്തിനും തമിഴ്നാടിനും ഒരു പ്രയോജനവും ഇല്ലാതെ dead storage എന്ന നിലയിൽ കിടക്കുന്നു . തമിഴ് നാടിന്റെ നാലോ അഞ്ചോ ജില്ലകളിലേക്കുള്ള ആവശ്യത്തിന് മിനിമം 4 ടിഎംസി വെള്ളമെങ്കിലും ആവശ്യമുണ്ട്.. അതിനാൽ ജലനിരപ്പ് താഴാൻ അവർ സമ്മതിക്കില്ല.. കുടിനീരാണ്… തമിഴ് മക്കളുടെ ഉയിർനീർ…പറ്റുമെങ്കിൽ കക്കി റിസർവോയറിൽ നിന്നും ഒരു ടണൽ പെൻസ്റ്റോക്ക് പൈപ്പ് വരെ ഘടിപ്പിച്ചാൽ തമിഴ്. മക്കൾക്ക് വിശുദ്ധ നദിയായ പമ്പ ജലം തമിഴ്നാട്ടിൽ ലഭിക്കും!

ഡാമിന്റെ ഉള്ളിലുള്ള എക്കൽ ഡ്രജ്ജ് ചെയ്ത് മാറ്റി ഗ്രാവിറ്റി നൽകതക്ക രീതിയിൽ പണിതിരിക്കുന്ന അടിഭാഗം ബലപ്പെടുത്തി 30 അടിയിലേക്ക് ഒരു ടണൽ ഘടിപ്പിച്ചു തമിഴ്നാടിന് ജലം. നൽകാമെങ്കിൽ ഡാമിന്റെ ജലനിരപ്പ് 100 അടിയായി താഴ്ത്താമെന്നതും തത്വത്തിൽ തമിഴ്നാടിന് 7 ടിഎംസി അതായത് ഇപ്പോൾ ലഭിക്കുന്നതിന്റെ ഇരട്ടി ജലം ലഭിക്കുമെന്നതുമൊക്കെ സാധ്യതയാണെന്നിരിക്കെ ഇക്കാര്യത്തിലുള്ള ഇരു സർക്കാരുകളുടേയും ഒപ്പം കേന്ദ്രസർക്കാരിന്റയും മൗനം കേരളജനതയെ ഭയത്തിന്റ നെരിപ്പോടിലാക്കിയിട്ട് കാലങ്ങൾ കഴിഞ്ഞു….

കാരണം മുല്ലപ്പെരിയാർ ഒരു ചക്കരകുടമാണ്… കൈയിട്ടു നാക്കിയവർക്ക് ആരുചിയറിയാം… അത് നിലക്കാൻ ആവരുത് സമ്മതിക്കില്ല…

പ്രതിവർഷം മനുഷ്യനെ മണ്ടനാകുന്ന 999 വർഷത്തെ പാട്ടകരാർ നിലനിർത്തിയാൽ കേരളഖജനാവിലേക്ക് ലഭിക്കുന്ന 40 ലക്ഷം രൂപയുടെ എത്രയോ മടങ്ങ് വലുതാണ് പ്രതിവർഷം ഈ ജലത്തിൽ നിന്ന് തമിഴ്നാടിനു ലഭിക്കുന്ന വരുമാനത്തിന്റെ അംശാദായം… കൂടാതെ ഇന്ദ്ര പ്രസ്ഥത്തിലടക്കം തമിഴ്നാട്ടിലും പലർക്കും ലഭിച്ചിട്ടുള്ള ഏക്കർ കണക്കിന് വസ്തുക്കൾ….

പറഞ്ഞു കാടുകയറിയതല്ല… ജപ്പാൻകാരുടെ പ്രവചനം… സാധ്യതകളുടെ സാഹചര്യങ്ങൾ വച്ചുനോക്കുമ്പോൾ

നഗരങ്ങൾ കടലിൽ വീഴും.. കടൽ തിളക്കും… സുനാമിയുണ്ടാകും…

മേൽ പറഞ്ഞ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ഏതെങ്കിലും തരത്തിലുള്ള ഭിചലനങ്ങൾ ഉണ്ടായാൽ ദാ തകർന്നാൽ അതിനേക്കാൾ മുന്നൂറ്‌ മടങ്ങ് വലിപ്പമുള്ള ഇടുക്കി ഡാം പിടിച്ചുനിന്നില്ലെങ്കിൽ 1000 അടിമുകളിൽ നിന്ന് പതിക്കുന്ന ആ ജലബോംബിനു ജപ്പാനിൽ പതിച്ച ലിറ്റിൽ ബോയിയുടെ എത്രയോ മടങ്ങു പ്രഹരശേഷിയുണ്ടാവുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു… താഴേക്ക് വരുന്ന ജലപാതം പെട്രോൾ ബങ്കുകൾ, ഗ്യാസ് ശേഖരങ്ങൾ, വിമാന ഇന്ധന ശേഖരങ്ങൾ ഒപ്പം വായുസേനയുടെ ആടുദാശേഖരം NAD യും ഒക്കെയുള്ള കൊച്ചി നഗരത്തെ എങ്ങിനെ ബാധിക്കുമെന്ന് സാക്ഷാൽ 🔥🔥റയോ തത്സുകിക്കൊ ഹരിപത്തനാപുരത്തിനു പോലും പ്രവചിക്കാൻ സാധ്യമല്ല…

പിന്നെ അറബികടൽ നിന്നുകത്തും കടൽ തിളക്കും… ഈ ജലഘോഷത്തെ ഉൾകൊള്ളാനാകാതെ കടൽ ഉൾവലിയും.. പിന്നെ സുനാമിയായി തിരികെയെത്തും…

പ്രവാചകർ സൂചിപ്പിച്ച സമയം കുറേകൂടി അർദ്ധരാത്രി ആയാൽ നന്ന് ഒന്നുമറിയണ്ടാലോ…

അടുത്ത ഇലക്ഷൻ ഗോളായി ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഒരു പക്ഷെ ഇരു സംസ്ഥാനങ്ങളും ചിന്തിക്കുന്നുണ്ടെങ്കിൽ ഒന്നേ പറയാനുള്ളൂ..വൈകിയെത്തുന്ന നീതി അനീതിയാണ്

റിപ്പോർട്ട്‌ ആർ ജയേഷ്

..

RJ 9947893694

Leave a Reply

Your email address will not be published. Required fields are marked *