May 9, 2026

നവജാത ശിശുക്കളുടെ കൊലപാതകത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കും തെളിവെടുപ്പിനും പോലീസ്

  • June 30, 2025
  • 0 min read
നവജാത ശിശുക്കളുടെ കൊലപാതകത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കും തെളിവെടുപ്പിനും  പോലീസ്

തൃശ്ശൂർ പുതുക്കാട് നവജാത ശിശുക്കളുടെ കൊലപാതകത്തിൽ കൂടുതൽ ശാസ്ത്രീയ പരിശോധനയ്ക്കും തെളിവെടുപ്പിനും ഒരുങ്ങി പോലീസ്. ഫോറൻസിക് തെളിവ് ശേഖരണത്തിന്റെ ഭാഗമായി കുട്ടികളുടെ മൃതദേഹം മറവ് ചെയ്ത സ്ഥലങ്ങളിൽ കുഴിയെടുത്ത് വീണ്ടും പരിശോധന നടത്തുകയാണ് അന്വേഷണ സംഘം. കുട്ടികളുടെ മാതാപിതാക്കള്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. മാതാവ് അനീഷയുടെ വീട്ടിലെത്തി ഉദ്യോഗസ്ഥർ ഇന്ന് പരിശോധന നടത്തി. പിതാവ് ഭവിന്‍റെ വീട്ടിൽ ഉച്ചയ്ക്കുശേഷം പരിശോധന നടത്തും. ഇന്ന് വൈകിട്ടോടെ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *