May 9, 2026

ബൈക്കിൽനിന്ന് ഹെൽമറ്റ് റോഡിലേക്ക് വീണു, ബ്രേക്കിട്ടപ്പോൾ പിന്നിൽനിന്ന് ലോറി ഇടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

  • June 30, 2025
  • 0 min read
ബൈക്കിൽനിന്ന് ഹെൽമറ്റ് റോഡിലേക്ക് വീണു, ബ്രേക്കിട്ടപ്പോൾ പിന്നിൽനിന്ന് ലോറി ഇടിച്ചു; ദമ്പതികൾക്ക് ദാരുണാന്ത്യം

തൃശൂർ ∙ ദേശീയപാതയിൽ വഴക്കുംപാറ മേൽപാതയിൽ റോഡിൽ വീണ ഹെൽമെറ്റ് എടുക്കാൻ ശ്രമിക്കുമ്പോൾ പിന്നിൽ വന്ന ലോറിയിടിച്ച് ബൈക്ക് യാത്രക്കാർ മരിച്ചു. എറണാകുളം സ്വദേശികളായ സ്ത്രീയും പുരുഷനും ആണ് മരിച്ചതെന്നാണ് പ്രാഥമിക സൂചന. പാലക്കാട്ടുനിന്നു തൃശൂരിലേക്ക് പോകുന്ന പാതയിൽ ഞായറാഴ്ച രാത്രി 9നായിരുന്നു അപകടം.ഹെൽമറ്റ് ബൈക്കിൽനിന്നു റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. ഈ സമയം പിന്നാലെ വന്ന പാൽ കയറ്റി വരികയായിരുന്നു ലോറി ബൈക്കിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ടു യാത്രക്കാരും ലോറിയുടെ ടയറിനടിയിൽ കുടുങ്ങി. ഇരുവരുടെയും ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *