ത്രിശൂരിൽ നവജാത ശിശുക്കളെ കുഴിച്ചുമൂടി :അസ്ഥിയുമായി യുവാവ് പോലീസിസ്റ്റേഷനിൽ
തൃശൂർ :അവിവാഹിതരായ മാതാപിതാക്കൾ ചേർന്ന് നവജാത ശിശുക്കളെ കുഴിച്ചിട്ടു. പുതുക്കാട് ആണ് സംഭവം. രണ്ട് തവണയായി ജനിച്ച കുഞ്ഞുങ്ങളെ കുഴിച്ചിട്ടു. കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചിട്ടതാണോ എന്നതിൽ അന്വേഷണം തുടങ്ങി. കർമ്മം ചെയ്യാൻ അസ്ഥികൾ സൂക്ഷിച്ചു. പുതുക്കാട്, വെള്ളിക്കുളങ്ങര സ്വദേശികളായ 26കാരനും 21 കാരിയും കസ്റ്റഡിയിൽ




