May 9, 2026

കാട്ടൂർ ബസാറിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം : രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

  • June 28, 2025
  • 0 min read
കാട്ടൂർ ബസാറിൽ വ്യാപാര സ്ഥാപനത്തിൽ മോഷണം : രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : കാട്ടൂർ ബസാറിൽ പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന അൽഫിയ ട്രേഡേഴ്സിൽ കഴിഞ്ഞ ദിവസം മോഷണം നടന്നു. രണ്ടര ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. എടത്തിരുത്തി സ്വദേശി നെടിയപറമ്പിൽ അബ്ദുൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സ്ഥാപനത്തിന്റെ പുറകുവശത്ത് കൂടി കോണി ഉപയോഗിച്ച് കയറിയശേഷം തട്ടുപൊളിച്ചാണ് അകത്തു കടന്ന് മോഷണം നടത്തിയതെന്നാണ് നിഗമനം. ഇന്ന് രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം എന്ന് കരുതുന്നു. കാട്ടൂർ എസ് എച്ച് ഒ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ എന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *