അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി ആശയവിനിമയം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; ഈ യാത്ര ഓരോ ഇന്ത്യക്കാരനും വേണ്ടിയുള്ളതെന്ന് ശുഭാംശു
.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ആശയവിനിമയം നടത്തി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്രധാനമന്ത്രി ശുഭാംശുവുമായി സംസാരിച്ചത്. ബഹിരാകാശത്താണെങ്കിലും ശുഭാംശു ഇന്ത്യയുടെ വളരെ അടുത്താണെന്നും 140 കോടി ഇന്ത്യാക്കാരുടേയും മനസില്‍ ശുഭാംശു ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.


