May 9, 2026

തൃശൂർ തലോറിൽ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: മൂന്നുപേർക്ക് പരിക്കേറ്റു.

  • June 27, 2025
  • 0 min read
തൃശൂർ തലോറിൽ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു: മൂന്നുപേർക്ക്  പരിക്കേറ്റു.

തൃശൂർ തലോറിൽ ലോറികള്‍ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. തലോർ സ്വദേശി ടാലി തോമസ് ആണ് മരിച്ചത്. ടാലിയുടെ മകൾ അന്നക്കും ലോറി ഡ്രൈവർമാർക്കും പരിക്കേറ്റു. ടാലിയും മകളും റോഡിലൂടെ നടന്നു പോവുകയായിരുന്നു. ഇതിനിടെ ലോറികൾ കൂട്ടിയിടിച്ചതോടെ ഒരു ലോറിക്ക് അടിയിൽ ഇരുവരും പെടുകയായിരുന്നു. ഇരുവരെയും കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അമ്മ ടാലിയുടെ ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ലോറിയിൽ കുടുങ്ങിയ ഡ്രൈവറെ കാബിൻ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് അപകടം. തൈക്കാട്ടുശ്ശേരി ഭാഗത്തുനിന്ന് സംസ്ഥാന പാതയിലേക്ക് തിരിഞ്ഞ ലോറിയിൽ തൃശൂർ ഭാഗത്തുനിന്നു വന്ന ചരക്ക് ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഒരു ലോറി വഴിയാത്രക്കാരായ ടാലിയെയും മകളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ കടയിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *