May 8, 2026

കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി

  • June 27, 2025
  • 0 min read
കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി

തൃശൂർ∙ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ കുടുങ്ങി. 17 പേരാണ് ഇരുനില കെട്ടിടത്തിൽ ഉണ്ടായിരുന്നത്. 14പേർ ഓടി രക്ഷപ്പെട്ടു. രക്ഷാപ്രവർത്തനം തുടങ്ങി. പശ്ചിമബംഗാൾ സ്വദേശികളാണ് അപകടത്തിൽപെട്ടത്.പഴയ കെട്ടിടത്തിന്റെ മുന്‍ഭാഗമാണ് രാവിലെ ഇടിഞ്ഞുവീണത്. പുതുക്കാടുനിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. മൂന്നുപേർ അകത്തു കുടുങ്ങിയെന്നും ആറു മണിയോടെയാണ് അപകടം ഉണ്ടായതെന്നും തൊഴിലാളികൾ പറഞ്ഞു. നാലു വർഷമായി ഇവിടെ ജോലി ചെയ്യുന്നതായി തൊഴിലാളികൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *