May 8, 2026

അതിരപ്പിള്ളിയിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം: ഒരാൾക്ക് പരുക്ക്

  • June 22, 2025
  • 0 min read
അതിരപ്പിള്ളിയിൽ ട്രക്കിംഗ് സംഘത്തിന് നേരെ കാട്ടാന ആക്രമണം: ഒരാൾക്ക് പരുക്ക്

ത്രിശൂര്‍: അതിരപ്പിള്ളി വാഴച്ചാലില്‍ കാട്ടാന ആക്രമണം. ട്രക്കിങ്ങ് സംഘത്തിന് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഉള്‍വനത്തിലെ കാരാമ്പാറ എന്ന സ്ഥലത്ത് വച്ചാണ് ട്രക്കിങ്ങ് സംഘത്തിന് നേരെ കാട്ടാന ആക്രമണം ഉണ്ടായത്. വനം വകുപ്പ് ഡിവിഷന് കീഴില്‍ നടത്തുന്ന ട്രക്കിങ്ങില്‍ പങ്കെടുത്തവരാണ് കാട്ടാന ആക്രമണം നേരിട്ടത്. സംഘത്തിനൊപ്പം വനം വകുപ്പ് ഉദ്യോഗസ്ഥരുണ്ടായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *