May 8, 2026

കയ്പമംഗലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാന്തിക്കാരൻ മരിച്ചു

  • June 20, 2025
  • 1 min read
കയ്പമംഗലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാന്തിക്കാരൻ മരിച്ചു

കയ്പമംഗലം : രണ്ടു വര്‍ഷം മുമ്പ് കയ്പമംഗലം വഴിയമ്പലത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശാന്തിക്കാരൻ മരിച്ചു.കയ്പമംഗലം കാരാപ്പുള്ളി ക്ഷേത്രത്തിനടുത്ത് ഇരേക്കാട്ട് ചന്ദ്രശേഖരന്‍ നായരുടെ മകന്‍ രാജീവ് (രാജീവ് ശാന്തി – 49) ആണ് മരിച്ചത്. 2023 മാര്‍ച്ച് 30നായിരുന്നു അപകമുണ്ടായത്. വഴിയമ്പലത്ത് ബസ് സ്റ്റോപ്പില്‍ ബസ്സ് കാത്ത് നില്‍ക്കുകയായിരുന്ന ഇദ്ദേഹത്തെ നിയന്ത്രണം വിട്ടെത്തിയ പിക്കപ്പ് വാന്‍ ഇടിച്ചായിരുന്നു അപകടമുണ്ടായത്. മുന്നില്‍ പോയിരുന്ന കാറിലിടിച്ച് നിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ 25 മീറ്ററോളം അകലേക്ക് തെറിച്ച് രാജീവ് ശാന്തിയുടെ ദേഹത്തും ബസ് സ്റ്റോപ്പിലും ഇടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രണ്ടു വർഷമായി ചികിത്സയിലായിരുന്നു. ഇന്ന് വൈകീട്ട് ഏഴര മണിയോടെയായിരുന്നു മരണം.

Leave a Reply

Your email address will not be published. Required fields are marked *