സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ : ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
തൃശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചിൽ തുടരുന്നു. നാരായണമംഗലം വിയത്തുംകുളങ്ങര ക്ഷേത്രത്തിനടുത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ഗുരുതരപരിക്ക്.ഇന്നു രാവിലെ ചീനിക്കാസ് ബസ്സ് ഇടിച്ചാണ് അപകടമുണ്ടായത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.




