യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു : യുവാവ് അറസ്റ്റിൽ
ഇരിങ്ങാലക്കുട : ജൂൺ 14ന് ഉച്ചക്ക് രണ്ടര മണിയോടെ റോഡരികിലൂടെ നടന്നു പോവുകയായിരുന്ന യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഒല്ലൂർ സെന്റ് സെബാസ്റ്റ്യൻ റോഡ് സ്വദേശി ആലപ്പാട്ട് വീട്ടിൽ ചാക്കോ ആലപ്പാട്ട് (31) എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നിർദ്ദേശ പ്രകാരം സംഭവം നടന്ന് മണിക്കുറുകൾക്കകമാണ് ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ ജി സുരേഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചാക്കോയെ ആലുവയിൽ നിന്നും അറസ്റ്റു ചെയ്തത്.




