തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി.
തൃശൂർ∙ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ (40) ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് സൂചന. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി. ദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയമുണ്ടായിരുന്നെന്നും ഇതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നുമാണ് സൂചന.




