May 8, 2026

തൃശ്ശൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം:6 പേർക്ക് പരിക്ക്.

  • June 7, 2025
  • 0 min read
തൃശ്ശൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് അപകടം:6 പേർക്ക് പരിക്ക്.

തൃശൂർ മുണ്ടൂരിൽ കർണാടക ആർ ടി സി ബസിനു പുറകിൽ കെഎസ്ആർടിസി ബസ് ഇടിച്ച് 6 പേർക്ക് പരിക്ക്.പുലർച്ചെ അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.മുണ്ടൂർ അയ്യപ്പൻകാവ് ക്ഷേത്ര പരിസരത്ത് വച്ചാണ് അപകടം. കർണാടകയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന കർണാടക ആർടിസിയുടെ പുറകിൽ പെരുമ്പാവൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് പിടിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.

Leave a Reply

Your email address will not be published. Required fields are marked *