ഓർമ്മയിൽ കമലാസുരയ്യ
പ്രശസ്ത സാഹിത്യ കാരിയും കവയിത്രിയുമായ മാധവിക്കുട്ടി എന്ന കമലാ സുരയ്യയുടെ വേർപാടിന് ഇന്ന് 16 വർഷം. 1934 മാർച്ച് 31 ന് VM നായരുടെയും ബാലാമണി അമ്മയുടെയും മകളായി തൃശൂർ ജില്ലയിലെ പുന്നയൂർകുളത്ത് ജനിച്ചു… സ്ത്രീകളുടെ ലൈംഗികതയും അഭിലാഷങ്ങളും സത്യസന്ധതയോടെ നിർഭയം എഴുതിയ മലയാളത്തിലെ പ്രിയങ്കരിയായ എഴുത്തുകാരി. ഇംഗ്ലീഷിൽ മാത്രം 15 ഓളം കൃതികൾ എഴുതീട്ടുണ്ട്.ഇസ്ലാമിക പുസ്തകങ്ങൾ വായിച്ചു, ഖുർആൻ വായിച്ചു, പിന്നീട് 1999 ൽ ഇസ്ലാം മതം സ്വീകരിച്ച് കമലാസുരയ്യ എന്ന പേര് സ്വീകരിച്ചത് വൻവിവാദമായി. അവരുടെ മത വിഭാഗ സംഘടനകളിൽ നിന്നും വലിയ എതിർപ്പ് ഉണ്ടായി. ഒരു വ്യക്തിയുടെ മതം എന്നത് സ്വന്തം ഇഷ്ട പ്രകാരമുള്ളതാണ് അതിൽ ആരും കൈകടത്തേണ്ട എന്ന് അവർ പറഞ്ഞു. പൂനയിൽ മകളുടെ ഫ്ലാറ്റിൽ താമസിക്കുമ്പോൾ, അവർക്ക് നമസ്കരിക്കാനുള്ള സൗകര്യങ്ങൾ പ്രത്യേക പ്രാർത്ഥന മുറി കുടുംബം നൽകിയിരുന്നു. അതും വലിയ എതിർപ്പുകൾക്ക് കാരണമായി. 1984ൽ ലോക സേവ പാർട്ടിയുടെ സ്ഥാനാർത്ഥിയായി പാർലമെൻ്റിലേയ്ക്ക് മത്സരിച്ച്.. പരാജയപ്പെട്ടു ചുവന്ന പാവാട, നീർമാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങൾ, ബാല്യകാല സ്മരണകൾ, എൻ്റെ കഥ, യാ അല്ലാഹ്, വണ്ടിക്കാളകൾ എന്നിവയാണ് പ്രധാന കൃതികൾ. വയലാർ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം, കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പുരസ്‌കാരം, ഏഷ്യൻ വേൾഡ് പ്രൈസ് എന്നിവ ലഭിച്ചു. ലെനിൻ രാജേന്ദ്രനും ശ്യാമപ്രസാദും ചേർന്ന് മാധവിക്കുട്ടിയെകുറിച്ച് ടെലിഫിലിം ചെയ്തു. കമൽ മഞ്ജുവാരിയരെ നായികയാക്കിക്കൊണ്ട് നിർമ്മിച്ച ‘ആമി’ എന്ന സിനിമ മാധവിക്കുട്ടിയുടെ ജീവിതാനുഭവമായിരുന്നു.സംഭവബഹുലമായ അവരുടെ ജീവിതത്തിന് 2009 മെയ് 31 ന് 75 ആം വയസിൽ തിരശീല വീണു. ഹൈന്ദവാചാരപ്രകാരം ശവ സംസ്കരിക്കാതെ മസ്ജിദിൽ മറവു ചെയ്യുന്നത് കമലയോട് ചെയ്യുന്ന കടുത്ത അനീതിയാണെന്ന് സുകുമാർ അഴീക്കോടിന്റെ അഭിപ്രായം വൻവിവാദങ്ങൾക്ക് വഴിമരുന്നിട്ടു. എന്നാൽ അവരുടെ മക്കൾ, മസ്ജിദിൽ കബർസ്ഥാനിൽ മറവ് ചെയ്യുന്നതിനോട് എതിർപ്പ് ഇല്ലായിരുന്നു. മക്കളും കുടുംബ അംഗങ്ങളും മസ്ജിദിൽ വന്നു ചടങ്ങിൽ പങ്കെടുത്തു. ഇന്നും മക്കൾ ഉമ്മയുടെ കബർസ്ഥാനിൽ വരാറുണ്ട്. സ്നേഹിക്കാനല്ലാതെ മറ്റൊന്നിനും ആരെക്കൊണ്ടും കഴിയില്ലന്നും ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള സ്നേഹാന്വേഷണമാണ് തന്റെ സൃഷ്ടികൾ എന്നും ഓരോ കഥകളും ഉറക്കെ പറയുന്നു. സ്ത്രീ വികാരങ്ങളെ ഇത്രമേൽ സ്പഷ്ടമായി മറ്റൊരു എഴുത്തുകാരി വരച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കമലസുരയ്യയുടെ കഥകൾ വൈകാരികമായി പല തലങ്ങളിൽ പരന്നു കിടക്കുന്നു. അനുവാചക ലക്ഷങ്ങൾ അവ പൂരിപ്പിക്കപ്പെടുക തന്നെ ചെയ്യും.✍️ Hr. സലിം കാവശ്ശേരി
റിപ്പോർട്ട് എച്ച് ആർ സലിം കാവശ്ശേരി
