May 8, 2026

കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ.

  • May 12, 2025
  • 0 min read
കഞ്ചാവുമായി ഒഡിഷ സ്വദേശി  പിടിയിൽ.

തൃശൂർ :ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കഞ്ചാവ് മൊത്തമായി വാങ്ങിക്കാന്‍ തൃശൂരില്‍ എത്തിയ ക്വട്ടേഷന്‍ സംഘാംഗം എക്‌സൈസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എറണാകുളത്ത് ഹോട്ടല്‍ ജീവനക്കാരനായ ഒഡിഷ സ്വദേശി രാജേഷ് ആണ് പിടിയിലായത്.ജില്ലയിലെ ഗുണ്ടാ ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യാപകമായി കഞ്ചാവ് എത്തിച്ചു നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് യുവാവെന്ന് എക്സൈസ് പറഞ്ഞു. ഹോട്ടല്‍ ജീവനക്കാരന്‍ ആണെങ്കിലും ഇടയ്ക്ക് ലീവെടുത്ത് നാട്ടില്‍ പോവുകയും തിരികെ വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ബാഗില്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരുകയും പതിവായിരുന്നുവെന്ന് എക്‌സൈസിന് വിവരം ലഭിച്ചു. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി എക്സൈസ് ഇയാളുടെ നീക്കങ്ങള്‍ പരിശോധിച്ചു വരികയായിരുന്നു. വടൂക്കരയിലെ ക്വട്ടേഷൻ സംഘത്തിന് വേണ്ടി ആണ് യുവാവ് കഞ്ചാവ് അരുണാട്ടുകരയില്‍ എത്തിച്ചത്. എക്‌സൈസിനെ കണ്ട യുവാവ് അവരുടെ ശ്രദ്ധ തെറ്റിക്കാന്‍ വേണ്ടി മൂന്ന് സ്ഥലങ്ങളിലേക്ക് പോവുകയുണ്ടായി. അവസാനമാണ് അരുനാട്ടുകരയില്‍ ഉള്ള സംഘത്തിന് കഞ്ചാവ് കൈമാറാന്‍ എത്തിയത്. എന്നാല്‍ യുവാവിനെ പിന്തുടര്‍ന്ന് എക്‌സൈസ് സംഘം വേഷം മാറി വരുന്നത് ശ്രദ്ധയില്‍പ്പെട്ട, വാങ്ങാൻ കാത്തു നിന്ന ആള്‍ രക്ഷപ്പെടുകയായിരുന്നു.

റിപ്പോർട്ട് അനീഷ് ചുനക്കര

Leave a Reply

Your email address will not be published. Required fields are marked *