March 18, 2026

ടോവിനോ വന്നു: ശ്രീജയുടെ വീടിന്റെ താക്കോൽ കൈമാറി.

  • May 7, 2025
  • 0 min read

സ്നേഹവീട് പദ്ധതിയിലൂടെ നിർമ്മിച്ചുനൽകുന്ന അഞ്ചാമത്തെ വീടിൻ്റെ താക്കോൽ ദാനം പ്രമുഖ സിനിമാതാരം ശ്രീ. ടോവിനോ തോമസ് നിർവഹിച്ചു. കൊങ്ങോർപ്പിള്ളി ആശാരിപ്പറമ്പിൽ ശ്രീജക്കായി നിർമ്മിച്ച വീടിൻ്റെ താക്കോലാണ് ഇന്ന് കൈമാറിയത്.കുടുംബ നാഥ വിധവകളായവരും നിർധനരുമുൾപ്പെടെയുള്ളവർക്ക് വീടുകൾ നിർമ്മിക്കുന്നതിന് പ്രത്യേകമായി കളമശ്ശേരി മണ്ഡലത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രത്യേക പദ്ധതിയാണ് സ്നേഹവീട്. ആദ്യഘട്ടമായി 30 വീടുകളാണ് നിർമ്മിക്കുന്നത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ, കൊച്ചി വിമാനത്താവള കമ്പനി, സുഡ്കെമി, ഇൻകെൽ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. രാജഗിരി ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർവ്വഹണം. ഇതോടൊപ്പം മറ്റ് സ്ഥാപനങ്ങളുടെ സഹായവും ഉൾപ്പെടുത്തുന്നുണ്ട്. ഒരാൾക്ക് 8 ലക്ഷം രൂപ വീതം ചെലവഴിച്ചാണ് വീടുനിർമ്മാണം. 500 ച. അടിയെങ്കിലും വിസ്തീർണമുള്ള വീടുകളാണ് നിർമ്മിക്കുന്നത്. സ്നേഹവീട് പദ്ധതിയുടെ ഭാഗമായി ഇതോടെ 5 വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നു. കൂടുതൽ വീടുകളുടെ നിർമ്മാണം നടന്നുവരികയുമാണ്.

Leave a Reply

Your email address will not be published. Required fields are marked *