March 18, 2026

സുരക്ഷിതമല്ലാത്ത മുഴുവന്‍ വാക്‌സിനും ആശുപത്രികളില്‍ നിന്ന് ഉടന്‍ സര്‍ക്കാര്‍ പിന്‍വലിക്കണം:ചൈൽഡ് പ്രൊട്ടക്ട് ടീം.

  • May 7, 2025
  • 1 min read

ചൈൽഡ് പ്രൊട്ടക്ട് ടീം ദേശീയ നേതൃത്വം ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി.

തിരുവനന്തപുരം : സുരക്ഷിതമല്ലാത്ത മുഴുവന്‍ വാക്‌സിനും ആശുപത്രികളില്‍ നിന്ന് ഉടന്‍ സര്‍ക്കാര്‍ പിന്‍വലിക്കണം.*ഒരുമാസം മൂന്ന് കുട്ടികള്‍ മരണപ്പെട്ട സംഭവം ഗൗരവമായി എടുക്കണം. കുട്ടികളുടെ കുടുബത്തിന് പത്ത് ലക്ഷം വീതം അടിയന്തിര നഷ്ടപരിഹാരം നല്‍കണം. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ദേശീയ കമ്മിറ്റി ചെയര്‍മാന്‍ സികെ നാസര്‍ കാഞ്ഞങ്ങാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.തിരുവനന്തപുരത്ത് പ്രതിരോധ കുത്തിവെപ്പ് എടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ച് എസ്എടി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴുവയസ്സുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് ജാസ്മിന്‍ മന്‍സിലില്‍ നിയാ ഫൈസലാണ് മരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിവരികയായിരുന്നു. മൂന്നു ഡോസ് വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധയുണ്ടായി.ഒരുമാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരണപ്പെടുന്ന കുട്ടികളുടെ എണ്ണം മൂന്നായി. ഏപ്രില്‍ 9-നാണ് പത്തനംതിട്ട പുല്ലാട് സ്വദേശി ഭാഗ്യലക്ഷ്മി (13) പേ വിഷബാധയേറ്റ് മരിക്കുന്നത്. വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടാകുകയായിരുന്നു. ഏപ്രില്‍ 29-ന് മലപ്പുറം തേഞ്ഞിപ്പലം സ്വദേശി സിയ ഫാരിസും (6) സമാനമായ പേവിഷ ബാധയേറ്റ് മരിച്ചു. ഡിസംബറില്‍ നായയുടെ കടിയേറ്റ് കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയില്‍ നിന്ന് കുത്തിവെയ്‌പ്പെടുത്തത്.ഈ വര്‍ഷം സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത് 13 പേരെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതില്‍ ആറുമരണങ്ങളും ഏപ്രിലിലാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 102 പേര്‍ക്കാണ് പേവിഷബാധമൂലം ജീവന്‍ നഷ്ടമായത്.വാക്‌സിന്‍ സുരക്ഷിതമെന്നാണ് ആരോഗ്യവകുപ്പ് ആവര്‍ത്തിച്ച് പറയുന്നത്. ഇത് പുന: പരിശോധന നടത്തണം. ഇത് സംബന്ധിച്ച് കേരളമുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ബാലവകാശ കമ്മീഷന്‍ കേന്ദ്രആരോഗ്യ മന്ത്രാലയം ദേശീയ ബാലവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് ഇന്ന് തന്നെ ഇ മെയില്‍ വഴി പരാതി നല്‍കും.

റിപ്പോർട്ട് എച്ച് ആർ സലിം കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *