February 5, 2026

ഓർമ്മയിൽ വി.വി പ്രകാശ്. സാധാരണക്കാർക്കൊപ്പം എന്നും ജീവിച്ച നേതാവ്.

  • April 29, 2025
  • 1 min read

സാധാരണക്കാർക്കൊപ്പം എന്നും ജീവിച്ച നേതാവ്.കറകളഞ്ഞ കോൺഗ്രസ്‌ നേതാവും, ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷനുമായിരുന്നV V പ്രകാശിന്റെ ദീപ്തമാർന്ന ഓർമ്മകൾക്ക് ഇന്ന്4 വർഷം. അച്ചടക്കവും ആദർശ ധീരതയും അന്യം നിന്നു പോകുന്ന പ്രായോഗിക രാഷ്ട്രീയത്തിൽ പ്രകാശേട്ടൻ സൂര്യതേജസ്സായി നിലനിന്നു. 2021ൽ നിലമ്പൂരി​ലെ UDF സ്​ഥാനാർഥിയായി തിരഞ്ഞെടുപ്പിനെ നേരിട്ട് ഫലപ്രഖ്യാപനത്തിന് നിമിഷങ്ങൾ ബാക്കിയിരിക്കെ 2021ഏപ്രിൽ 29 ന് 56 ആം വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1965ൽ എടക്കരയിലെ കർഷക കുടുംബത്തിൽ ജനനം. എടക്കര ഗവ. ഹൈസ്കൂളിൽ പ്രാഥമിക പഠനം. മഞ്ചേരി NSS കോളജിൽ നിന്ന് ഡിഗ്രിയും കോഴിക്കോട് ഗവ. ലോ കോളജിൽ നിന്ന് നിയമ പഠനവും പൂർത്തിയാക്കി. സ്‌കൂള്‍ പഠനകാലത്ത് തന്നെ KSU പ്രവര്‍ത്തനത്തിൽ സജീവമായ പ്രകാശ്, ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2000 മുതൽ KPCC സെക്രട്ടറിയായി തിളക്കമുള്ള സംഘടന പ്രവർത്തനം കാഴ്ചവെച്ചു. KSRTC ഡയറക്ടർ ബോർഡ് അംഗം, കോഴിക്കോട് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഫിലിം സെൻസർ ബോർഡ് അംഗം, ഏറനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്, എടക്കര സഹകരണ ആശുപത്രി പ്രസിഡണ്ട്, എടക്കര ഗ്രാമപഞ്ചായത്ത് അംഗം, എന്നി നിലകളിലും പ്രവർത്തിച്ചു. 2011ൽ തവനൂർ നിയോജക മണ്ഡലത്തിൽ UDF സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. അകാലത്തിൽ പൊലിഞ്ഞ യുവ നേതാവ്. പക്ഷേ ജീവിച്ച കാലം മുഴുവനും പൊതുപ്രവർത്തനരംഗത്ത് സാധാരണക്കാർക്ക് വേണ്ടി തന്റെ ജീവിതം തന്നെ മാറ്റിവെച്ച വ്യക്തിത്വം.

Ripport Hr Salim Kavasseri

Leave a Reply

Your email address will not be published. Required fields are marked *