March 24, 2026

സൂറത്തിലെ വജ്ര യൂണിറ്റിലെ വാട്ടർ കൂളറിൽ വിഷാംശം.118 തൊഴിലാളികൾ ഗുരുതരാവസ്ഥയിൽ.

  • April 11, 2025
  • 1 min read

സൂറത്ത് : കപോദ്ര പ്രദേശത്തെ വജ്ര കട്ടിംഗ് ആൻഡ് പോളിഷിംഗ് യൂണിറ്റായ അനഭ് ജെംസിൽ കൂളറിൽ നിന്നുള്ള വിഷാംശം നിറഞ്ഞ വെള്ളം കുടിച്ചതിനെ തുടർന്ന് 118 തൊഴിലാളികൾക്ക് ശ്വാസതടസ്സവും വയറുവേദനയും അനുഭവപ്പെട്ടു.ഇതിൽ 104 പേരെ കിരൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ക്രമരഹിതമായ ഹൃദയമിടിപ്പിനെ തുടർന്ന് ഇവരിൽ രണ്ടുപേരെ ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്.ബാക്കി 14 പേരെ ഡയമണ്ട് ആശുപത്രിയിലേക്ക് മാറ്റി. അവരിൽ 4 പേർ ഇപ്പോൾ ഐസിയുവിൽ ചികിത്സയിൽ ആണുള്ളത്.സംഭവത്തെ തുടർന്ന് പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും, വാട്ടർ കൂളറിൽ നിന്ന് അലുമിനിയം ഫോസ്ഫൈഡിന്റെ കവർ കണ്ടെത്തുകയും ചെയ്തു.മറ്റ് രീതിയിലുള്ള കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നറിയാൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.വാട്ടർ ഫിൽറ്ററിന് സമീപം സിസിടിവി കവറേജ് ഇല്ലായിരുന്നു എന്നത് ശ്രദ്ധേയമാണ്.വിവരം അറിഞ്ഞ് വിദ്യാഭ്യാസ സഹമന്ത്രി പ്രഫുൽ പൻസേരിയ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും വിവരം അറിയിക്കുകയും ചെയ്തു.

റിപ്പോർട്ട് gnm

Leave a Reply

Your email address will not be published. Required fields are marked *