May 16, 2026

കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

  • May 16, 2026
  • 0 min read
കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചു; ഉമ്മന്‍ ചാണ്ടിയെപ്പോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചു’; ചാണ്ടി ഉമ്മന്‍

‘കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.കേരളത്തിന് മുഖ്യമന്ത്രിയെ ലഭിക്കുമ്പോള്‍ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതേപോലൊരു ആള്‍ തന്നെ വന്നിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുന്ന നിമിഷം തന്നെ പുതുപ്പള്ളിക്ക് മന്ത്രിയെ ലഭിക്കും. അതുകൊണ്ട് എന്നെ പ്രത്യേകിച്ച് മന്ത്രിയാക്കണമെന്നില്ല. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. അന്തിമ തീരുമാനമെടുക്കുന്നത് പാര്‍ട്ടിയാണല്ലോ. പാര്‍ട്ടി അവസരം തന്നതുകൊണ്ടാണ് ഞാന്‍ മത്സരിച്ചത്. പാര്‍ട്ടി അവസരം തന്നാല്‍ ഉറപ്പായാലും മന്ത്രിയാകും – അദ്ദേഹം പറഞ്ഞു.രമേശ് ചെന്നിത്തലയുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. അദ്ദേഹത്തിന്റെ അതൃപ്തി മാധ്യമങ്ങള്‍ പറയുന്നതല്ലേ. എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി ഇടപെടും. വിജയത്തിന്റെ ശോഭ കെട്ടിട്ടില്ല. വലിയ ഒരു ഇരുണ്ട കാലഘട്ടം അവസാനിച്ചതിന്റെ ആശ്വാസത്തിലാണ് ഞങ്ങളെല്ലാം – അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *