May 16, 2026

ആലപ്പുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ചു

  • May 16, 2026
  • 0 min read
ആലപ്പുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ചു

ആലപ്പുഴ : കനത്ത മഴയെ തുടർന്ന് ഓടയിലെ മലിനജലത്തിൽ വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചാത്തനാട് സ്വദേശിയായ ബോബച്ചൻ തങ്കച്ചനാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ശക്തമായ മഴ പെയ്യുന്നതിനിടെ കാൽ വഴുതി ഓടയിലേക്ക് വീണതായാണ് പ്രാഥമിക വിവരം. ശനിയാഴ്ച രാവിലെ നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.സംഭവം നടന്ന ഓടയ്ക്ക് കൈവരിയോ സുരക്ഷാ മൂടിയോ ഇല്ലാത്തത് നാട്ടുകാരിൽ പ്രതിഷേധത്തിന് ഇടയാക്കി. മഴക്കാലത്ത് പ്രദേശത്ത് അപകട ഭീഷണി നിലനിൽക്കുന്നുവെന്നും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *