May 16, 2026

തൃശൂരിൽ CPIM ഓഫീസിന് നേരെ ബോംബാക്രമണം

  • May 16, 2026
  • 1 min read
തൃശൂരിൽ CPIM ഓഫീസിന് നേരെ ബോംബാക്രമണം

തൃശൂർ :ജില്ലയിലെ നടത്തറയിലെ ചേരുകുഴി CPIM ബ്രാഞ്ച് ഓഫീസിന് നേരെ ബോംബാക്രമണം. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകളും ഉൾഭാഗങ്ങളും തകർന്നു. സംഭവസമയത്ത് ഓഫീസിനുള്ളിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ സ്ഥലത്തെത്തുകയും തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്ത് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.ലഹരി മാഫിയ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. പ്രദേശത്ത് ലഹരി ഇടപാടുകൾക്കെതിരെ പാർട്ടി പ്രവർത്തകർ ശക്തമായ നിലപാട് എടുത്തിരുന്നതായും ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് സൂചന.സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പ്രദേശത്തെ CCTV ദൃശ്യങ്ങളും മറ്റ് തെളിവുകളും കേന്ദ്രീകരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *