May 16, 2026

വീണ്ടും ഇടഞ്ഞ് ചെന്നിത്തല; മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

  • May 16, 2026
  • 0 min read
വീണ്ടും ഇടഞ്ഞ് ചെന്നിത്തല; മുതിർന്ന എംഎൽഎമാരെ പരിഗണിക്കാതെ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

തിരുവനന്തപുരം: കോൺഗ്രസിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ചൂടുപിടിക്കുമ്പോൾ വീണ്ടും കടുത്ത നിലപാടുമായി രമേശ് ചെന്നിത്തല. നാല് തവണ എംഎൽഎയായ നേതാക്കളെ മന്ത്രിസഭയിൽ പരിഗണിക്കണമെന്ന് എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടതായി ചെന്നിത്തല വ്യക്തമാക്കി.തനിക്കൊപ്പം പാർട്ടിക്ക് വേണ്ടി നിന്ന മുതിർന്ന നേതാക്കളെ അവഗണിച്ച് മന്ത്രിസഭ രൂപീകരിക്കരുതെന്ന നിലപാടിലാണ് ചെന്നിത്തല. ആർസി, അൻവർ സാദത്ത്, ഐസി ബാലകൃഷ്ണൻ എന്നിവരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആവശ്യം.അനുഭവസമ്പത്തും സംഘടനാ പ്രവർത്തനവും പരിഗണിച്ചായിരിക്കണം മന്ത്രിസഭ രൂപീകരണമെന്നും, വെറും ഗ്രൂപ്പ് സമവാക്യങ്ങൾ മാത്രം അടിസ്ഥാനമാക്കരുതെന്നും ചെന്നിത്തല നേതൃത്വം അറിയിച്ചതായാണ് റിപ്പോർട്ട്. വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിനുള്ളിൽ വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *