May 16, 2026

ഇന്ധനവില വർധന; 5 മണിക്കൂർ പണിമുടക്കുമായി ഗിഗ് തൊഴിലാളികൾ

  • May 16, 2026
  • 1 min read
ഇന്ധനവില വർധന; 5 മണിക്കൂർ പണിമുടക്കുമായി ഗിഗ് തൊഴിലാളികൾ

ഇന്ധനവില കുത്തനെ ഉയർന്നതിൽ പ്രതിഷേധിച്ച് രാജ്യത്തെ ഗിഗ് തൊഴിലാളികൾ ഇന്ന് അഞ്ച് മണിക്കൂർ പണിമുടക്കിന്. ഓൺലൈൻ ഡെലിവറി, ബൈക്ക് ടാക്സി, പാർസൽ സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് സമരത്തിൽ പങ്കെടുക്കുന്നത്. വർധിച്ച ഇന്ധനച്ചെലവിനനുസരിച്ച് പ്രതിഫലം കൂട്ടാത്തതും ഇൻസെന്റീവ് കുറച്ചതുമാണ് പ്രതിഷേധത്തിന് കാരണം.സ്വിഗ്ഗി, സൊമാറ്റോ, റാപിഡോ, ഡൺസോ ഉൾപ്പെടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലെ തൊഴിലാളികൾ സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. രാവിലെ മുതൽ ഉച്ചവരെ പല നഗരങ്ങളിലും ഭക്ഷ്യവിതരണവും ബൈക്ക് ടാക്സി സർവീസുകളും തടസ്സപ്പെടാനിടയുണ്ട്.ഇന്ധനവില വർധന മൂലം ദിവസവരുമാനം ഗണ്യമായി കുറഞ്ഞുവെന്നും, കമ്പനികൾ കമ്മീഷൻ കുറയ്ക്കാതെ തൊഴിലാളികളുടെ പ്രശ്നങ്ങൾ അവഗണിക്കുകയാണെന്നും സംഘടനകൾ ആരോപിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കമ്പനികളും അടിയന്തരമായി ഇടപെട്ട് ന്യായമായ വേതനവും ഇന്ധന സബ്സിഡിയും ഉറപ്പാക്കണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *