വേടന് തിരിച്ചടി : പുലിപ്പല്ല് ഒർജിനൽ :വനം വകുപ്പ് കുറ്റപത്രം സമർപ്പിക്കും
വേടനെതിരായ കേസില്‍ നിര്‍ണായക വഴിത്തിരിവ്. പിടിച്ചെടുത്ത പുലിപ്പല്ല് യഥാര്‍ഥമാണെന്ന് കൊല്‍ക്കത്തയിലെ സുവോളജി ലാബ് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ വനം വകുപ്പ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതല്‍ കര്‍ശന നടപടികളിലേക്ക് കേസ് നീങ്ങാനാണ് സാധ്യത.




