ഓസ്ട്രേലിയയിൽ ഗുജറാത്തിയെ സഹമുറിയനായ ഗുജറാത്തി കൊല ചെയ്തു.
.നവസാരി : ഓസ്‌ട്രേലിയയിലെ മെൽബണിൽ ഒരേ മുറിയിൽ താമസിക്കുകയായിരുന്ന ഒരു ഗുജറാത്തി യുവാവ് മറ്റൊരു ഗുജറാത്തി യുവാവിനെ നിസാരവഴക്കിന്റെ പേരിൽ കുത്തിക്കൊന്നു. നവസാരി സ്വദേശിയായ മിഹിർ ദേശായിയാണ് മരിച്ചത്.സംഭവം അറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു.എന്നാൽ, ഈ കേസിലെ പ്രതി ആരാണെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. മിഹിറിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.കൂടാതെ മിഹിറിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരണോ വേണ്ടയോ എന്ന കാര്യത്തിൽ കുടുംബം ഇതുവരെ തീരുമാനമെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്.
റിപ്പോർട്ട് ഗുജറാത്ത്ന്യൂസ്
