March 18, 2026

കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് നെന്മാറയില്‍ കുളത്തില്‍ മുങ്ങിമരിച്ചു

  • March 18, 2025
  • 1 min read

നെന്മാറ: അഴിക്കോട് സ്വദേശിയായ യുവാവ് പാലക്കാട് നെന്മാറയില്‍ കുളത്തില്‍ മുങ്ങി മരിച്ചു. അഴിക്കോട് കൊട്ടിക്കല്‍ കണിച്ചായി മോഹനന്‍റെ മകൻ കണ്ണൻ(30) ആണ് മരിച്ചത്. നിർമാണ ജോലിക്കായി നെന്മാറയിൽ എത്തിയതായിരുന്നു. സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ നീന്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷം കൊട്ടിക്കലിലെ വീട്ടുവളപ്പില്‍ എത്തിച്ച്‌ സംസ്കാരം നടത്തി. മാതാവ്: പ്രേമലത. ഭാര്യ: വീണമോള്‍. മകൻ: അഭിനന്ദ് കൃഷ്ണ (വിദ്യാർഥി,കോട്ടപ്പുറം സെന്‍റ് ആൻസ് സ്കൂള്‍).

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *