എ.ആർ. റഹ്മാൻ ആശുപത്രിയിൽ
ഓസ്‌കാർ ജേതാവായ സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തന്തി ടിവി റിപ്പോർട്ട് അനുസരിച്ച്, ഞായറാഴ്ച പുലർച്ചെയാണ് സംഗീത സംവിധായകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഇസിജി, ഇക്കോ ഉൾപ്പെടെയുള്ള വിവിധ പരിശോധനകൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
