March 18, 2026

ജോലിക്കിടെ അപകടം: രണ്ട് കെഎസ്ഇബി ജീവനക്കാർ മരിച്ചു

  • March 16, 2025
  • 1 min read

പാലക്കാട് അട്ടപ്പാടിയിലും തൃശ്ശൂർ അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികൾ മരിച്ചു. അട്ടപ്പാടിയിൽ ചീരക്കടവിൽ വൈദ്യുതി ലൈൻ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചൻ (52) മരിച്ചത്. ജോലിക്കിടെ വൈദ്യുതി തൂണിൽ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെൻഷൻ ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. അതിരപ്പിള്ളിയിൽ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈൻമാൻ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്.

റിപ്പോർട്ട് Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *