March 14, 2026

ആലപ്പുഴയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

  • March 13, 2025
  • 1 min read

ആലപ്പുഴ തകഴിയിൽ അമ്മയും മകളും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. കേളമംഗലം സ്വദേശി പ്രിയയും (46) മകൾ കൃഷ്ണപ്രിയയും (13) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെ തകഴി ഗവ.ആശുപത്രിക്ക് സമീപത്തെ ലെവൽക്രോസിന് സമീപമാണ് സംഭവം. സ്കൂട്ടറിലെത്തിയ പ്രിയയും മകളും സ്കൂട്ടർ റോഡരികിൽ നിർത്തി പാളത്തിലേക്ക് നടക്കുകയായിരുന്നു. അതുവഴി കടന്നുപോയ ആലപ്പുഴ – കൊല്ലം മെമു ട്രെയിനിന് മുന്നിലേക്കാണ് ഇവർ ചാടിയത്.കുടുബം പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് സൂചന. വീയപുരം പഞ്ചായത്ത് ഹെഡ് ക്ലർക്കായ പ്രിയയെ മലപ്പുറത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനെ തുടർന്ന് വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു പ്രിയ എന്നാണ് സൂചന

റിപ്പോർട്ട്.Hr. സലിം, കാവശ്ശേരി

Leave a Reply

Your email address will not be published. Required fields are marked *