May 15, 2026

പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

  • May 15, 2026
  • 0 min read
പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ വിദ്യാർത്ഥിനി തൂങ്ങി മരിച്ചു

ത്രിശൂർ :പത്താം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ കുഴൂർ കുണ്ടൂർ സ്വദേശിനിയായ വിസ്മയയെ (16) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ദുഃഖത്തിലാഴ്ത്തി. വിദേശത്ത് ജോലി ചെയ്യുന്ന വിനീഷ് – ശ്രീന ദമ്പതികളുടെ മകളായിരുന്നു വിസ്മയ.വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി തുടർ അന്വേഷണം ആരംഭിച്ചു.പരീക്ഷാഫലവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണോ സംഭവത്തിന് പിന്നിലെന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *