May 15, 2026

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച മുഖ്യസൂത്രധാരന്‍ പ്രൊഫ. പി വി കുല്‍കര്‍ണി പിടിയില്‍

  • May 15, 2026
  • 0 min read
നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച  മുഖ്യസൂത്രധാരന്‍ പ്രൊഫ. പി വി കുല്‍കര്‍ണി പിടിയില്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ മുഖ്യസൂത്രധാരന്‍ പിടിയില്‍. പ്രൊഫസര്‍ പി വി കുല്‍കര്‍ണി സിബിഐയുടെ കസ്റ്റഡിയിലാണ്. രസതന്ത്രം പ്രൊഫസറാണ്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിലെ നിര്‍ണായക അറസ്റ്റാണിത്.എന്‍ടിഎയ്ക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ ആളാണ് കുല്‍ക്കര്‍ണി. ഇതുവഴിയാണ് ചോദ്യപേപ്പര്‍ ചോര്‍ത്തിയത്. ഇയാള്‍ സ്വന്തം വസതിയില്‍ പ്രത്യേക കോച്ചിംഗ് ക്ലാസുകള്‍ നടത്തി. പരീക്ഷ ചോദ്യങ്ങള്‍ പരീക്ഷാര്‍ഥികള്‍ക്ക് പറഞ്ഞുകൊടുത്തു. ചോദ്യങ്ങളും ഉത്തരങ്ങളും വിദ്യാര്‍ഥികള്‍ നോട്ടുബുക്കില്‍ രേഖപ്പെടുത്തി. ഈ ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളുമായി സാമ്യമുള്ളതായും സിബിഐ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *